തിരുവനന്തപുരം : കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി. സർവ്വകലാശാല യൂണിയൻ റദ്ദാക്കി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്...
തിരുവനന്തപുരം : കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി. സർവ്വകലാശാല യൂണിയൻ റദ്ദാക്കി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു.
എസ് എഫ് ഐ പ്രതിക്ഷേധം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വി സിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ് എഫ് ഐ ആരോപിച്ചു.
നേരത്തെ കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു . പൊലീസ് ബാരിക്കേഡ് മറി കടന്ന് പ്രവർത്തകർ വി സിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചത് സംഘർച്ചതിൽ കലാശിച്ചു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് പിടിച്ചുവെച്ചിരിക്കുന്നത്. കൂടാതെ കായികതാരങ്ങളുടെ ടി എയും പിടിച്ചു വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ് എഫ് ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.
Key Words : Kerala University, Vice Chancellor


COMMENTS