കൊച്ചി : കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടും മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്...
കൊച്ചി : കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടും മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും പശ്ചിമ ബംഗാളിലും ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റ് ബുക്കിംഗ് തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ ഉള്ളടക്കം വർഗീയ ഐക്യം തകർക്കാൻ സാധ്യതയുണ്ടെന്നും സെൻസർ ബോർഡ് (CBFC) കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റിലീസ് തടഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ അപ്പീൽ കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
സ്റ്റേ നിലനിൽക്കെ ടിക്കറ്റ് ബുക്കിംഗ് തുടരുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
Key Words : Kerala Story 2, Ticket bookings, High Court's stay

COMMENTS