The schedule for the state's Class 10 (SSLC) public examinations has been announced by Education Minister V. Sivankutty
തിരുവനന്തപുരം : സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകളുടെ സമയക്രമം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങള്‍ പരീക്ഷാഭവന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പ്രധാന തീയതികള്‍:
എസ്എസ്എല്‍സി പരീക്ഷ: 2026 മാര്‍ച്ച് 5-ന് ആരംഭിച്ച് മാര്‍ച്ച് 30-ന് അവസാനിക്കും.
ഐടി പരീക്ഷ: ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 13 വരെ.
മോഡല്‍ പരീക്ഷ: ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 20 വരെ.
മൂല്യനിര്‍ണ്ണയവും ടാബുലേഷനും: ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 25 വരെ.
ഫലപ്രഖ്യാപനം: മേയ് 7-ന് ബോര്‍ഡ് മീറ്റിംഗ് ചേരുകയും, മേയ് 8-ന് ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷയ്ക്കായി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.
Summary: The schedule for the state's Class 10 (SSLC) public examinations has been announced by Education Minister V. Sivankutty. The Minister stated that Pareeksha Bhavan has finalized the details ranging from the exam notification to the declaration of results for SSLC, THSLC, and AHSLC examinations.
Important Dates:
SSLC Examination: Will commence on March 5, 2026, and conclude on March 30.
SSLC IT Examination: To be held from February 2 to February 13.
Model Examination: Scheduled to take place from February 16 to February 20.
Evaluation and Tabulation: Valuation of answer scripts will occur from April 7 to April 25.
Result Declaration: The Board meeting will be held on May 7, and the results will be officially published on May 8, 2026.
The Minister noted that the early announcement of the schedule would help students and teachers make necessary preparations for the exams. He extended his best wishes to all the students.


COMMENTS