സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് അസമിലെ ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില...
സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് അസമിലെ ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് (4-0) കേരളത്തിന്റെ വിജയം.
മുഹമ്മദ് റിയാസ് (രണ്ട് ഗോളുകൾ), മുഹമ്മദ് അജ്സൽ, എം വിഘ്നേഷ് എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി. ആദ്യ സെമിയിൽ റെയിൽവേസിനെ (2-0) പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിലെത്തിയത്.
ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്.
Key Words : Kerala , Santosh Trophy Final


COMMENTS