ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL 2025-26) ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവിയോടെ തുടക്കമിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാ...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL 2025-26) ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവിയോടെ തുടക്കമിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിലാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്.
മത്സരത്തിന്റെ 36ാം മിനിറ്റിൽ ജാമി മക്ലാരനാണ് മോഹൻ ബഗാന് വേണ്ടി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ടോം ആൾഡ്രെടും മോഹൻ ബഗാനായി ലക്ഷ്യം കണ്ടു. മത്സരത്തിൽ സർവാധിപത്യവും മോഹൻ ബഗാന്റെ കൈവശമായിരുന്നു. 23 ഷോട്ടുകളാണ് കേരളത്തിന്റെ പോസ്റ്റിലേക്ക് മോഹൻ ബഗാൻ ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. ബ്ലാസ്റ്റേഴ്സിന് രണ്ട് ഷോട്ട് മാത്രമാണ് എതിർ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒറ്റ ഷോട്ട് പോലും കേരളത്തിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ കല്ലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം ഫെബ്രുവരി 23നാണ് മോഹൻ ബഗാൻ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.
Key Words : Kerala Blasters, Opening match, Indian Super League.


COMMENTS