K.Babu skips Niyamasbha election
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബു. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് കെ.ബാബു താനിനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം കോണ്‍ഗ്രസിലെ നേതാക്കളെല്ലാം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
1991 മുതല്‍ ഏഴു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവാണ് കെ.ബാബു. അഞ്ചു തവണ തുടര്‍ച്ചയായി എം.എല്‍.എ ആയെങ്കിലും 2016 ല്‍ സി.പി.എമ്മിലെ എം.സ്വരാജിനോട് പരാജയപ്പെട്ടു. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നായിരുന്നു അന്ന് പരാജയപ്പെട്ടത്.
എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ എം.സ്വരാജിനെ തന്നെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എ ആയി. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ എക്‌സൈസ് - തുറമുഖ - ഫിഷറീസ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: K.Babu, Niyamasabha election, Skip, MLA


COMMENTS