ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം, പുതിയ ചിത്രം പുറത്തുവന്നു

Kadakampally closely linked to Unnikrishnan Potti; New photograph surfaces


തിരുവനന്തപുരം: ശബരിമല സ്വര്‍ണം കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

പോറ്റിയുടെ കുടുംബത്തോടൊപ്പം കടകംപള്ളി നില്ക്കുന്ന പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തനിക്ക് പോറ്റിയുമായി അടുപ്പമില്ലെന്നും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന്റെ സപ്തതി ചടങ്ങിനാണ് പോയിട്ടുള്ളതെന്നാണ് കടകംപള്ളി ഇതുവരെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്.

സപ്തതിക്കു പോയപ്പോള്‍ രാജു എബ്രഹാം എം എല്‍ എയും ഒപ്പമുണ്ടായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തതു മാത്രമാണ് ബന്ധമെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം.

എന്നാല്‍,കടകംപള്ളിക്ക്  പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നുമാണ് ചാനലുകള്‍ പറയുന്നത്. പുതിയ ചിത്രത്തിലും പോറ്റിയുടെ വീട് തന്നെയാണ് കാണുന്നത്. പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സമ്മാനം നല്‍കുന്ന ചിത്രമാണ് പോറ്റി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ, ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം പൊളിയുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളിയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചന നടക്കുന്ന സമയത്താണ് പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. ഇതു കടകംപള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

Summary: New evidence linking former Devaswom Minister Kadakampally Surendran with Unnikrishnan Potti, a key accused in the Sabarimala gold theft case, has been released by news channels.

New photographs showing Kadakampally with Potti's family have surfaced. Previously, Kadakampally had claimed that he did not have a close relationship with Potti and had met him only once. He had maintained that his only visit was to attend Potti's father's 70th birthday (Saptathi) celebrations. The new images emerged amidst these claims.

Kadakampally’s earlier explanation was that he had attended the Saptathi along with Raju Abraham MLA, and his only involvement was handing over a gift pack that was present there.

However, news channels report that Kadakampally shared a close bond with Potti and was a frequent visitor to his house. The new photograph also appears to be taken at Potti's residence. The image shows Kadakampally inviting Potti’s uncle’s daughter to the house and presenting her with a gift for achieving high marks in her exams.

With this, Kadakampally’s argument of having visited only once is being challenged. These images have surfaced at a time when the CPM is considering fielding Kadakampally again from the Kazhakoottam constituency in the upcoming Assembly elections. This development may adversely affect his candidacy.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,619,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7341,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17047,Kochi.,2,Latest News,3,lifestyle,306,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2442,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,827,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1149,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2095,
ltr
item
www.vyganews.com: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം, പുതിയ ചിത്രം പുറത്തുവന്നു
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം, പുതിയ ചിത്രം പുറത്തുവന്നു
Kadakampally closely linked to Unnikrishnan Potti; New photograph surfaces
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUIFyzOFEUNORxa48qq7dK3Nrca8k0WJkmvjfAs3Gb7SbKefTiDMAA28AhotB82HqCmQ8V-HnugfOMyvca1aiBbnzdmbeBsruXoJcnRtc7fs9c_bnHwoIgjCYszvBcHKhgb-eOpBmaSjiLTdeWDlfsjlEYCbGRltGkYbtJBubBKegO0MWaO261yGJRl7E/s320/Kadakampalli.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUIFyzOFEUNORxa48qq7dK3Nrca8k0WJkmvjfAs3Gb7SbKefTiDMAA28AhotB82HqCmQ8V-HnugfOMyvca1aiBbnzdmbeBsruXoJcnRtc7fs9c_bnHwoIgjCYszvBcHKhgb-eOpBmaSjiLTdeWDlfsjlEYCbGRltGkYbtJBubBKegO0MWaO261yGJRl7E/s72-c/Kadakampalli.jpg
www.vyganews.com
https://www.vyganews.com/2026/02/kadakampally-closely-linked-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/kadakampally-closely-linked-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy