Journalist dies in accident in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം ചാനലിലെ (തിരുവനന്തപുരം ബ്യൂറോ) കാമറാമാന്‍ ജെ.ബി ജ്യോതിഷാണ് (27) മരിച്ചത്.
ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Journalist, Accident, Thiruvananthapuram, Dead


COMMENTS