തിരുവനന്തപുരം : സീറ്റ് വിഭജന ചർച്ചകളിൽ യു ഡി എഫിൽ തർക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എൽ ഡി എഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ...
തിരുവനന്തപുരം : സീറ്റ് വിഭജന ചർച്ചകളിൽ യു ഡി എഫിൽ തർക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എൽ ഡി എഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യു ഡി എഫിൽ നിന്നാൽ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേർത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങൾ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് - അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗം യു ഡി എഫുമായി ഇടഞ്ഞ് നിൽക്കുകയാണ്. പത്ത് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെ യു ഡി എഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുയാണ്. പത്ത് സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിടുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നുണെന്ന് ചില നേതാക്കൾ പറഞ്ഞതോടെയാണ് എൽ ഡി എഫിലേക്ക് ജോസഫ് വിഭാഗത്തെ ജോസ് കെ മാണി ക്ഷണിച്ചത്.
അതേസമയം എൽ ഡി എഫിലേക്ക് ക്ഷണിച്ചെങ്കിലും ലയനത്തിന് ജോസ് കെ മാണിക്ക് താത്പര്യമില്ല എന്നാണ് റിപ്പോർട്ട് . ജോസഫ് വിഭാഗം എൽ ഡി എഫിൽ വന്നാൽ തങ്ങൾക്ക് ഇപ്പോഴുള്ള സ്പേസ് നഷ്ടപ്പെടുമെന്നാണ് ഭീതി.
Key Words : Jose K. Mani, Joseph, LDF


COMMENTS