കോട്ടയം: താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. "റോഷി ക...
കോട്ടയം: താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.
"റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതിൽ തൻ്റേതാണെങ്കിലും മറ്റ് എം എൽ എമാരുടെ കാര്യമാണെങ്കിലും പാർട്ടി ആലോചിച്ച് തീരുമാനിക്കും"- ജോസ് കെ മാണി പറഞ്ഞു.
തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. എൽ ഡി എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key Words : Jose K Mani, Minister Roshi Augustine


COMMENTS