ന്യൂഡൽഹി : തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മിനാബില്‍ സ്ഥിതി ച...
ന്യൂഡൽഹി : തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മിനാബില്‍ സ്ഥിതി ചെയ്യുന്ന എലമെന്ററി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന ആക്രമണം സ്ഥിരീകരിച്ചു.
നേരത്തെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇറാക്കിലെ ഇറാൻ അനുകൂല ഗ്രൂപ്പിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച യു എ ഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും യു എ ഇ മുന്നറിയിപ്പ് നൽകി.
Key Words : Israeli Ittack, Irani TV, School children killed, Iran Attacked


COMMENTS