Israel and the United States have launched a joint preemptive military operation against Iran using advanced air, naval, and missile systems
എന്‍ പ്രഭാകരന്‍
ദുബായ്: അത്യാധുനിക വ്യോമ, നാവിക, മിസൈല്‍ സംവിധാനങ്ങളുടെ പരീക്ഷണം കൂടിയാണ് അമേരിക്കയും ഇസ്രായേലും അമേരിക്കയും യുദ്ധത്തിനിടെ ഇറാനില്‍ നടത്തുന്നത്. ഇസ്രായേലിന്റെ 'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍', അമേരിക്കയുടെ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്നിവ ഇറാാനിലെ സൈനിക, ആണവ കേന്ദ്രങ്ങളെയാണ് പ്രധാനമായും ഉന്നമിടുന്നത്.
ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍-ഇസ്രായേല്‍ സേനകള്‍ ലോംഗ് റേഞ്ച് ക്രൂസ് മിസൈലുകള്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍, പ്രിസിഷന്‍ ഗൈഡഡ് യുദ്ധസാമഗ്രികള്‍, സായുധ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചു.
മുന്‍പ് ഗള്‍ഫ് യുദ്ധകാലത്ത് പേട്രിയറ്റ് മിസൈലുകളും മറ്റും പ്രയോഗിച്ചു നടത്തിയ പ്രദര്‍ശനത്തിലൂടെ പില്‍ക്കാലത്ത് അമേരിക്കയ്ക്ക് ഇത്തരം ആയുധങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. സമാനമായൊരു ഷോ ബിസിനസ് കൂടിയാണ് ഇറാനില്‍ ട്രംപ് ലക്ഷ്യമിടുന്നത്. ഖമേനി ഭരണത്തെ താഴത്തിറക്കിയാല്‍ ഇറാനിലെ അളവറ്റ എണ്ണയും അമേരിക്കയുടെ വരുതിയിലാവും. അങ്ങനെ ഈ യുദ്ധത്തില്‍ ചെലവിടുന്ന പണം അതിന്റെ പത്തിരട്ടിയായി തിരിച്ചുപിടിക്കാം.
ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടുകൊണ്ടാണ് ഇറാന്‍ പ്രതികരിച്ചത്. പിന്നാലെ ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതോടെ സംഘര്‍ഷം രണ്ട് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങാത്ത നിലയിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാപിച്ചു.
ടോമാഹോക്ക് ക്രൂസ് മിസൈലുകള്‍: റഡാറുകളുടെ കണ്ണ് വെട്ടിച്ച് താഴ്ന്നു പറന്ന് 1,600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍.
എഫ് 35ഐ 'അദിര്‍' സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍: ഇസ്രായേലിന്റെ പക്കലുള്ള അത്യാധുനിക അദൃശ്യ വിമാനങ്ങള്‍.
ജിബിയു28 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍: ഭൂമിക്കടിയിലെ കോണ്‍ക്രീറ്റ് കവചങ്ങള്‍ തുളച്ചുകയറി ആണവ നിലയങ്ങളും കമാന്‍ഡ് സെന്ററുകളും തകര്‍ക്കാന്‍ ശേഷിയുള്ള 5,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍.
ഡെലീല, റാംപേജ് മിസൈലുകള്‍: ശത്രുവിന്റെ വ്യോമ പ്രതിരോധ പരിധിക്ക് പുറത്തുനിന്ന് തൊടുക്കാവുന്ന ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകള്‍.
ഇറാന്റെ ആയുധങ്ങള്‍:
ഷഹാബ്-3 ബാലസ്റ്റിക് മിസൈലുകള്‍: ഇസ്രായേലിലെ ഏത് ഭാഗത്തും എത്താന്‍ ശേഷിയുള്ള ഇറാന്റെ പ്രധാന മിസൈല്‍.
ഇമാദ്: ഇറാന്‍ വികസിപ്പിച്ചെടുത്ത കൃത്യതയേറിയ ആദ്യ ബാലസ്റ്റിക് മിസൈല്‍.
ഗാദര്‍: ഷഹാബ്-3-യുടെ പരിഷ്‌കരിച്ച രൂപം, ഇതിന് കൂടുതല്‍ ദൂരപരിധിയും കൃത്യതയുമുണ്ട്.
വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സൈനിക വിന്യാസത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെ ഇത്തരമൊരു ആക്രമണം പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് ട്രംപ് ഇതുവരെ പൊതുജനങ്ങളോടോ കോണ്‍ഗ്രസിനോടോ വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു.
Summary: Israel and the United States have launched a joint preemptive military operation against Iran using advanced air, naval, and missile systems. Israel's 'Operation Roaring Lion' and the US-led 'Operation Epic Fury' targeted military and nuclear-linked sites in Iran. Following this, Iran initiated a powerful retaliation across the region.
US and Israeli forces used long-range cruise missiles, stealth aircraft, precision-guided munitions, and armed drones to strike targets in Tehran, Isfahan, and Shiraz. This move, occurring amidst disputes over Iran's nuclear program, is considered a major escalation in American military involvement.
Iran responded by firing missiles and drones toward Israel. Subsequently, attacks were launched against US military facilities in Bahrain, Kuwait, and Qatar. With this, the conflict has expanded beyond the borders of just two countries.




COMMENTS