Irish Beauty Sophie Shine is Now Shikhar Dhawan's Life Partner
ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കാമുകി സോഫി ഷൈനിനു മിന്നുചാര്‍ത്തി. സ്വകാര്യ ചടങ്ങില്‍ വിവാഹം കഴിച്ചു. ഇരുവരും പ്രണയത്തിലായിരുന്നു. 2025 മെയ് മാസത്തിലാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്. ജനുവരി 12-ന് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചതുമുതല്‍ ആരാധകര്‍ ഈ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.
ദുബായില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടയിലാണ് ധവാനും സോഫിയും ആദ്യമായി ഒരുമിച്ച് കാണപ്പെട്ടത്. പിന്നീട് ഒരു മീഡിയ കോണ്‍ക്ലേവിലും ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. സഹതാരം യുസ്വേന്ദ്ര ചഹല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'മേരേ യാര്‍ കി ഷാദി ഹേ' (എന്റെ കൂട്ടുകാരന്റെ കല്യാണമാണ്) എന്ന അടിക്കുറിപ്പോടെയാണ് ചഹല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ക്രീം നിറത്തിലുള്ള ഫ്‌ലോറല്‍ ഷെര്‍വാണിയണിഞ്ഞാണ് ധവാന്‍ വിവാഹ വേദിയിലെത്തിയത്. അതേ തീമിലുള്ള ലെഹങ്കയായിരുന്നു സോഫിയുടെ വേഷം. ഫെബ്രുവരി 20-ന് ഇവരുടെ ഹല്‍ദി ചടങ്ങുകളും നടന്നിരുന്നു.
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം, സോഫി ഷൈന്‍ ഒരു ഐറിഷ് പ്രോഡക്റ്റ് കണ്‍സള്‍ട്ടന്റാണ്. നിലവില്‍ അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ 'നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍' സെക്കന്‍ഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. നിലവില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ അവിടെ വച്ചാണ് ധവാനെ പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ കാസ്ലറോയ് കോളേജില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോഫി, ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്.ധവാന്റെ രണ്ടാം വിവാഹം
ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണിത്. 2011-ല്‍ ആയിഷ മുഖര്‍ജിയെ വിവാഹം കഴിച്ച ധവാന്‍, 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2023 ഒക്ടോബറിലാണ് ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. ആയിഷയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.
വിവാഹമോചനം അനുവദിച്ച വേളയില്‍, ആയിഷ ധവാനെ മാനസികമായി പീഡിപ്പിച്ചതായും ഏകമകന്‍ സൊരാവറില്‍ നിന്ന് വര്‍ഷങ്ങളോളം അകറ്റി നിര്‍ത്തിയതായും ഡല്‍ഹി കോടതി നിരീക്ഷിച്ചിരുന്നു. സൊരാവറിന്റെ സ്ഥിരമായ കസ്റ്റഡി ധവാന് ലഭിച്ചില്ലെങ്കിലും, ഇന്ത്യയിലും ആയിഷ താമസിക്കുന്ന ഓസ്ട്രേലിയയിലും വച്ച് മകനെ കാണാനുള്ള അനുമതിയും വീഡിയോ കോളുകള്‍ ചെയ്യാനുള്ള അവകാശവും കോടതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മകനുമായുള്ള എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും തടയപ്പെട്ടതായി ധവാന്‍ പറഞ്ഞിരുന്നു.
Summary: Former Indian cricketer Shikhar Dhawan has tied the knot with his girlfriend, Sophie Shine. The couple married in a private ceremony after being in a relationship for some time. They went public with their relationship in May 2025. Fans had been eagerly awaiting this wedding ever since they shared their engagement news on Instagram on January 12.
Dhawan and Sophie were first spotted together during a 2025 Champions Trophy match held in Dubai. Later, they appeared together at a media conclave as well. Fellow cricketer Yuzvendra Chahal released the wedding photographs via his Instagram account, sharing the images with the caption, "Mere Yaar Ki Shaadi Hai" (It’s my friend’s wedding).
Dhawan arrived at the wedding venue wearing a regal cream-colored floral sherwani, while Sophie wore a lehenga featuring the same theme. Their Haldi ceremony took place on February 20.
Who is Sophie Shine?
According to her LinkedIn profile, Sophie Shine is an Irish product consultant. She currently serves as the Second Vice President – Product Consultant at Northern Trust Corporation, a US-based financial services firm. Reports suggest that she is currently based in the UAE, which is where she met Dhawan. Sophie completed her early education at Castletroy College in Ireland and holds a degree in Marketing and Management from the Limerick Institute of Technology.
Dhawan’s Second Marriage
This is Shikhar Dhawan's second marriage. Dhawan previously married Aesha Mukherjee in 2011; they officially separated in October 2023 after 11 years of marriage. Aesha has two daughters from a previous marriage.
While granting the divorce, a Delhi court observed that Dhawan had been subjected to mental cruelty by Aesha and noted that he had been kept away from his only son, Zoravar, for several years. Although Dhawan was not granted permanent custody of Zoravar, the court granted him visitation rights and the right to make video calls in both India and Australia (where Aesha resides). However, Dhawan later stated that all channels of communication with his son had been blocked.




COMMENTS