സിംബാബ് വെ പരീക്ഷ ജയിച്ച് ഇന്ത്യ, ജയം 72 റണ്‍സിന്, ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചാല്‍ സെമിയിലെത്താം

India Overcomes Zimbabwe Test with a 72-Run Victory; Semifinal Hopes Rest on Sunday’s Clash Against West Indies


ചെന്നൈ: എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ സിംബാബ്വെയെ 72 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിറുത്തി. 

ഈ വിജയത്തോടെ സൂപ്പര്‍ 8 ഗ്രൂപ്പ് 1-ല്‍ ഇന്ത്യ രണ്ട് പോയിന്റ് നേടി. മാര്‍ച്ച് 1 ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ പ്രവേശിക്കാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ടി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 256 റണ്‍സ് കണ്ടെത്തി. ആരാധകരുടെ വലിയ കാത്തിരിപ്പിനൊടുവില്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. റിങ്കു സിംഗിന് പകരക്കാരനായാണ് സഞ്ജു സാംസണ്‍ ടീമിലെത്തിയത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു, നേരിട്ട ആദ്യ ഓവറില്‍ തന്നെ സിക്‌സറടിച്ച് മികച്ച തുടക്കം നല്‍കി. എന്നാല്‍ 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ ബ്ലസിംഗ് മുസറബാനി പുറത്താക്കി. രണ്ട് സിക്‌സും ഒരു ഫോറുമാണ് സഞ്ജു നേടിയത്.

ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 30 പന്തില്‍ 55 റണ്‍സ് നേടി ഇന്ത്യയുടെ സ്‌കോര്‍ വേഗത്തിലാക്കി. അവസാന ഓവറുകളില്‍ ഹാര്‍ദിക്കും (23 പന്തില്‍ 50*) തിലക് വര്‍മ്മയും (16 പന്തില്‍ 44*) ചേര്‍ന്ന് തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് 31 പന്തില്‍ 84 റണ്‍സാണ് അടിച്ചുകൂട്ടിയത്.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയ്ക്കായി ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് ഒറ്റയാള്‍ പോരാട്ടം നടത്തി. 59 പന്തില്‍ 97 റണ്‍സുമായി അദ്ദേഹം പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് 24 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം (35 വിക്കറ്റ്) എന്ന റെക്കോര്‍ഡ് ജസ്പ്രീത് ബുംറയെ മറികടന്ന് അര്‍ഷ്ദീപ് സ്വന്തമാക്കി.

വാഷിംഗ്ടണ്‍ സുന്ദറിന് പകരം അക്ഷര്‍ പട്ടേലും ഇന്ത്യന്‍ ഇലവനിലെത്തി. സഞ്ജു ഓപ്പണറായതോടെ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലേക്കും തിലക് വര്‍മ്മ അഞ്ചാം നമ്പറിലേക്കും മാറി. സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍ ഇറങ്ങിയത്.

പവര്‍പ്ലേ ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമായിരുന്നു ഈ സമയത്ത് ക്രീസില്‍.

ദക്ഷിണാഫ്രിക്കയോട് ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് ഈ മത്സരം സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായിരുന്നു. ബാറ്റിംഗിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ വലിയ സ്‌കോര്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

വെസ്റ്റ് ഇന്‍ഡീസിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത് ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കരുത്തായി.

Summary:  In a crucial T20 World Cup Super 8 match held at the M.A. Chidambaram Stadium, India defeated Zimbabwe by 72 runs, keeping their semifinal aspirations alive.

With this win, India has secured two points in Super 8 Group 1. A victory against the West Indies at Eden Gardens, Kolkata, on Sunday, March 1, will guarantee India a spot in the semifinals.

India’s Record-Breaking Batting Performance
After losing the toss and being sent in to bat, India posted a massive total of 256 runs, their highest-ever score in T20 World Cup history.

Sanju Samson’s Return: After much anticipation from fans, Malayali star Sanju Samson was included in the playing XI, replacing Rinku Singh. Opening the innings alongside Abhishek Sharma, Sanju started aggressively by hitting a six in the very first over. However, he was dismissed by Blessing Muzarabani after scoring 24 runs off 15 balls (including two sixes and one four).

Middle Order Power: Abhishek Sharma regained his form, scoring a brisk 55 off 30 balls. In the death overs, Hardik Pandya (50* off 23 balls) and Tilak Varma (44* off 16 balls) went on a rampage, stitching together an explosive 84-run partnership in just 31 deliveries.

Zimbabwe’s Response and Arshdeep’s Milestone
Chasing a mountain of runs, Zimbabwe opener Brian Bennett fought a lone battle. He remained unbeaten on 97 off 59 balls but could not carry his team to victory.

Bowling Record: Arshdeep Singh was the pick of the bowlers, taking 3 wickets for 24 runs. With this performance, Arshdeep surpassed Jasprit Bumrah to become India’s all-time leading wicket-taker in T20 World Cup history with 35 wickets.

Tactical Shifts
India made strategic changes to the lineup, bringing in Axar Patel for Washington Sundar. With Sanju Samson opening, Ishan Kishan moved to number three, while Captain Suryakumar Yadav and Tilak Varma slotted in at four and five, respectively. By the end of the Powerplay, India was in a dominant position at 80/1.

Tournament Outlook
Having lost their opening Super 8 match against South Africa, this win was vital for India. South Africa’s recent victory over the West Indies has further bolstered India’s chances of qualifying for the semifinals.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,636,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7415,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17279,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2477,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,370,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,875,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1171,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2207,
ltr
item
www.vyganews.com: സിംബാബ് വെ പരീക്ഷ ജയിച്ച് ഇന്ത്യ, ജയം 72 റണ്‍സിന്, ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചാല്‍ സെമിയിലെത്താം
സിംബാബ് വെ പരീക്ഷ ജയിച്ച് ഇന്ത്യ, ജയം 72 റണ്‍സിന്, ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചാല്‍ സെമിയിലെത്താം
India Overcomes Zimbabwe Test with a 72-Run Victory; Semifinal Hopes Rest on Sunday’s Clash Against West Indies
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix9uAfl6hjcICBbgSRRV4Tnx_TgHlBZERPziQGy71v78mOffj0eg_tmPZwJRf2aUrXZlDxEk-bq59A-DNrmmR8IU-cjARPQlSHwDDagFoAiA55oy0NZynZqFTmYUBQDhR4iR8-8cQXzP3FpyOzQPULLi16xZa7fQMXTv4FXc6a5cXY4KYWu5OtEbRisKA/w640-h366/Sanju%20Samson.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix9uAfl6hjcICBbgSRRV4Tnx_TgHlBZERPziQGy71v78mOffj0eg_tmPZwJRf2aUrXZlDxEk-bq59A-DNrmmR8IU-cjARPQlSHwDDagFoAiA55oy0NZynZqFTmYUBQDhR4iR8-8cQXzP3FpyOzQPULLi16xZa7fQMXTv4FXc6a5cXY4KYWu5OtEbRisKA/s72-w640-c-h366/Sanju%20Samson.jpg
www.vyganews.com
https://www.vyganews.com/2026/02/india-overcomes-zimbabwe-test-with-72.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/india-overcomes-zimbabwe-test-with-72.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy