ന്യൂഡൽഹി : ലോക്സഭ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. ഇന്ത്യ സഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട...
ന്യൂഡൽഹി : ലോക്സഭ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. ഇന്ത്യ സഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കർ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു, എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്‌തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസിൽ ചൂണ്ടിക്കാട്ടും.
നരേന്ദ്രമോദി സർക്കാറിൻ്റെ കാലത്ത് സ്‌പീക്കർക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നല്കേണ്ടത്.
നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പപീക്കർ ഇല്ലാത്തതിനാൽ ഇത് ലോക്സഭാ സെക്രട്ടറി ജനറലിന് നല്‌കും. പ്രമേയം പരിഗണിക്കുകയാണെങ്കിൽ ഏതെങ്കിലും മുതിർന്ന അംഗം അധ്യക്ഷത വഹിക്കേണ്ടി വരും.
Key Words : India Bloc, No-Confidence, Lok Sabha Speaker


COMMENTS