തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിൻ്റെ ആരോപണ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിൻ്റെ ആരോപണത്തിൽ പ്രതികരണവുമായി ആന്റോ ആന്റണി എം പി.
എല്ലാ തെരഞ്ഞെടുപ്പുകളിലും ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു ചെലവുകൾ പൂർണ്ണമായി വഹിക്കുവാൻ തന്റെ കയ്യിൽ പണം ഇല്ലെന്നും ആന്റോ പറഞ്ഞു. 2019 ൽ എൻ എം രാജു യു ഡി എഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചതാണ്. ആ പണം തിരികെ കൊടുത്തു എന്നും ആന്റോ ആന്റണി പറഞ്ഞു.
തന്നെ മാത്രമല്ല സി പി എമ്മിനേയും രാജു സഹായിച്ചിട്ടുണ്ട്, രണ്ട് കോടിയുടെ കാര്യം അറിയില്ല. കുറഞ്ഞ പണം കൊണ്ടാണ് ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്ന സംഭാവനയെന്നാണ് കരുതിയത്. തിരികെ ചോദിച്ചപ്പോൾ തിരികെ കൊടുത്തു. രാജു ഇപ്പോൾ എൽ ഡി എഫിൽ ആണ്. പണം കിട്ടാൻ ഉണ്ടെങ്കിൽ രാജു നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ആൻ്റോ ആന്റണി പറഞ്ഞു.
Key Words : MP Antony , Financial Fraud Allegations


COMMENTS