കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ടി. മാധവ മേനോൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്...
കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ടി. മാധവ മേനോൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കേരള കേഡറിലെ 1958 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം, ടോംകോ (TOMCO) എം.ഡി തുടങ്ങിയ സുപ്രധാന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള പഠനങ്ങളിലും നരവംശശാസ്ത്രത്തിലും അദ്ദേഹം അതീവ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
Key Words :T. Madhava Menon, Death


COMMENTS