കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്...
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്ന നടപടികളാണ് ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താനെന്നും, പറയേണ്ടി വന്നാൽ എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് ജാഥയുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ ഈ പ്രതികരണം.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ രാഷ്ട്രീയ തർക്കം രൂക്ഷമായത്. തന്നെ മന്ത്രിസഭയിൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ചതിച്ചുവെന്നും, തന്റെ കുടുംബം തകർക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും ഗണേഷ് കുമാർ നേരത്തെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തിരുവഞ്ചൂർ രംഗത്തെത്തിയത്.
Key Words :Ganesh Kumar, Thiruvanchoor Radhakrishnan, Ganeshkumar


COMMENTS