High court quashes nava Kerala survey order
കൊച്ചി: സര്‍ക്കാരിന്റെ നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി. സര്‍വേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുള്ള പരാതികള്‍ പരിഗണിച്ചാണ് കോടതി നടപടി.
നവകേരള സിറ്റിസന്‍ റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് 20 കോടി രൂപ മുടക്കി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന സര്‍വേ നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലാതെയും ബജറ്റ് വകയിരുത്തല്‍ ഇല്ലാതെയുമുള്ള സര്‍വേ നിയമവിരുദ്ധമാണെന്ന വാദം അംഗീകരിച്ച കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Keywords: High court, nava Kerala survey, Order, Government, Quash


COMMENTS