തിരുവനന്തപുരം : കേരളത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത...
തിരുവനന്തപുരം : കേരളത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുക.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഒആർഎസ് (ORS), സംഭാരം തുടങ്ങിയവ ഉപയോഗിക്കാം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
വെയിലത്ത് ജോലി ചെയ്യുന്നവർക്കായി ലേബർ ഡിപ്പാർട്ട്മെന്റ് പ്രത്യേക വിശ്രമ സമയം ക്രമീകരിച്ചിട്ടുണ്ട്; ഇത് കർശനമായി പാലിക്കുക. സൂര്യാഘാതത്തിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
Key Words : Heatwave Alert


COMMENTS