Guruvayoor temple rest house fraud case
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പു നടത്തിയ അന്യ സംസ്ഥാനക്കാരന്‍ പിടിയില്‍. പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി ജനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത ഹരിയാനക്കാരനായ മുഹമ്മദ് ഖാനെ (24)ഉത്തപ്രദേശിലെ ഡന്‍കോറില്‍ നിന്നുമാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്.
ഇയാളുടെ കയ്യില്‍ നിന്നും വ്യാജ വെബ് സൈറ്റ് നിര്‍മ്മിക്കാനുപയോഗിച്ച ലാപ് ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികളായ രാജസ്ഥാന്‍, ഹരിയാന സ്വദേശികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
പതിനഞ്ച് ദിവസത്തിനകം ഒരു കോടിയോളം രൂപയാണ് സംഘം തട്ടിയത്. റെസ്റ്റ് ഹൗസുകളുടെ പേരില്‍ ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Keywords: Guruvayoor, Rest house, Online, Fraud case


COMMENTS