കൊച്ചി: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12 ന് ശബരിമലയില്‍ നിന്നു സാമ്പിള്‍ ശേഖരിക്കും. മൂന്ന് ദിവസത്തോളം നീണ്ട് നില്‍ക്കുന്നതായിരിക്ക...
കൊച്ചി: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12 ന് ശബരിമലയില്‍ നിന്നു സാമ്പിള്‍ ശേഖരിക്കും. മൂന്ന് ദിവസത്തോളം നീണ്ട് നില്‍ക്കുന്നതായിരിക്കും പരിശോധന. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തേയും സ്വർണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും സാമ്പിളുകള്‍ ശേഖരിക്കുന്നത്. എസ് ഐ ടി സംഘത്തിനൊപ്പം ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്ക് എത്തും.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളില്‍ വീണ്ടും പരിശോധന നടത്തുന്നത്. എസ് ഐ ടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിള്‍ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Key Words : Sabarimala Gold Theft, Samples collection, Sabarimala


COMMENTS