Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 2320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണത്തിനും വില വര്‍ദ്ധിച്ചു. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഗ്രാമിന് 240 രൂപ വര്‍ദ്ധിച്ച് 12,470 രൂപയായി.
യു.എസ് - ഇറാന്‍ സംഘര്‍ഷം വീണ്ടും കടുക്കുമെന്ന വിലയിരുത്തലില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വില കൂടിയതാണ് കേരളത്തിലും വില വര്‍ദ്ധിക്കാന്‍ കാരണമായത്. അതേസമയം വെള്ളി വിലയിലും വര്‍ദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 295 രൂപയായി.
Keywords: Gold rate, Today, Kerala, Increase


COMMENTS