കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് കേരളത്തിലും വില കുതിച്ചുയര...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് കേരളത്തിലും വില കുതിച്ചുയരുകയാണ്. 22 കാരറ്റ് സ്വർണത്തിന് പവന് 2,120 രൂപ വർധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വർധിച്ച് 14,355 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റിനാകട്ടെ പവന് 2,312 രൂപ ഉയർന്ന് 1,25,280 രൂപയിലെത്തി. ഗ്രാമിന് 15,660 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 215 രൂപ വർധിച്ച് 11,795 രൂപയായി.
വെള്ളി വിലയിലും വർധനവുണ്ട്. ഗ്രാമിന് 5 രൂപ വർധിച്ച് 285 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇന്നലെ ഉച്ചയോടെ പവന് 1,12,720 രൂപയായിരുന്ന വിലയാണ് ഒറ്റയടിക്ക് വർധിച്ച് പുതിയ നിരക്കിലെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 4,996 ഡോളറിലേക്ക് ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Key Words : Gold Prices Hike


COMMENTS