കോട്ടയം: കവി സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. നിയമസഭാ തിരഞ്ഞെടുപ്പ് ല...
കോട്ടയം: കവി സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇടതുപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെ തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന സച്ചിദാനന്ദന്റെ വാദം വിവാദമായ സാഹചര്യത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം. ബുധനാഴ്ച പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചത്.
ചിന്തിക്കുന്നത് കുറ്റമായി കാണുന്ന ഇന്നത്തെ സാഹചര്യത്തിൽ സച്ചിദാനന്ദൻ ചെയ്യുന്നത് ജോർജ് ഓർവെലിൻ്റെ ഭാഷയിലുള്ള 'ചിന്താ കുറ്റം' (thought crime) ആണെന്നും ജാക്ക് രാൻസിയേ, ഹാർഡ്‌റ്റ്, നെഗ്രി, സിസെക് തുടങ്ങിയ പ്രമുഖ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചുകൊണ്ട് സച്ചിദാനന്ദൻ ഈ ചിന്താകുറ്റം വീണ്ടും ആവർത്തിക്കുകയാണ്. ഇത്തരം നിലപാടുകൾ അധികാരികൾക്ക് പൊറുക്കാവുന്നതിനും അപ്പുറമാണെന്നും, എന്നാൽ താൻ ചിന്താകുറ്റകാർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Key Words : Geevarghese Mar Kurilos,Poet Sachidanandan

COMMENTS