Frantic Discussions: Pakistan Caves to ICC Threats, Likely to Play Against India
അഭിനന്ദ്
ന്യൂഡല്‍ഹി: ഈ മാസം 15-ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈ-പ്രൊഫൈല്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാകിസ്ഥാന്‍ മാറ്റുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമീപിച്ചതായാണ് വിവരം.
ഇന്ത്യന്‍ ടീമിനെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്ന് പാകിസ്താന്‍ പിന്മാറുന്നതായാണ് സൂചന. മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ 'ഫോഴ്സ് മജൂര്‍' ക്ലോസ് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ഐസിസി വിശദീകരണം ചോദിച്ചതാണ് ഈ മാറ്റത്തിന് കാരണം.
മത്സരം ബഹിഷ്‌കരിച്ചാല്‍ കനത്ത സാമ്പത്തിക പിഴ, പോയിന്റ് നഷ്ടം, ബോര്‍ഡിന്റെ അംഗത്വം റദ്ദാക്കല്‍, ഭാവി ടൂര്‍ണമെന്റുകളുടെ ആതിഥേയത്വം നഷ്ടപ്പെടല്‍ തുടങ്ങിയ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് ടീമിനെ അയക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തി. ഈ തര്‍ക്കം പരിഹരിക്കാന്‍ ബിസിബി ചെയര്‍മാന്‍ അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ ലാഹോറിലെത്തി പിസിബി അധികൃതരുമായി ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ നയിക്കുന്ന ഐസിസി പാക് നടപടിയെ ഗൗരവമായാണ് കാണുന്നത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബംഗ്ലാദേശ് പിന്മാറിയപ്പോള്‍, ഐസിസി അത് അംഗീകരിച്ചില്ല. പകരം യോഗ്യതാ റൗണ്ടില്‍ കളിച്ച സ്‌കോട്ട്ലന്‍ഡിനെ പ്രധാന ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് ബംഗ്‌ളാ ക്രിക്കറ്റിനു ഭാവിയില്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡ് വന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് പോയിന്റുകള്‍ നഷ്ടമാകുമെന്നുറപ്പാണ്.
നിലവില്‍ ഐസിസി പ്രതിനിധികള്‍ ലാഹോറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ ഉന്നയിക്കുന്ന 'സുരക്ഷാ കാരണങ്ങള്‍' അല്ലെങ്കില്‍ 'ഗവണ്‍മെന്റ് അനുമതി' തുടങ്ങിയ വാദങ്ങള്‍ സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് ഐസിസിയുടെ പക്ഷം.
കളി ബഹിഷ്‌കരിച്ചാല്‍ പാകിസ്ഥാന്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരും. മത്സരങ്ങള്‍ നഷ്ടപ്പെടുന്നത് പാകിസ്ഥാന്റെ ലോക റാങ്കിംഗിനെയും ബാധിക്കും. ഇത്തരം നിലപാടുകള്‍ പാകിസ്ഥാന്റെ ഐസിസി അംഗത്വത്തെ പോലും ബാധിച്ചേക്കാം.
ഫെബ്രുവരി 15-ന് കൊളംബോയില്‍ വച്ച് തന്നെ മത്സരം നടക്കാനാണ് സാധ്യതയെന്ന് സ്‌പോര്‍ട്‌സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍ ബോര്‍ഡ് ചില നിബന്ധനകള്‍ ഐസിസിക്ക് മുന്നില്‍ വച്ചിട്ടുണ്ടെങ്കിലും, ഒടുവില്‍ മത്സരത്തിന് ടീമിനെ അയക്കാന്‍ തന്നെയാണ് സാധ്യത.
ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ കടുപ്പമേറിയ പോരാട്ടത്തിന് ശേഷമാണ് വിജയിച്ചത്. നെതര്‍ലന്‍ഡ്സിനെതിരെ മൂന്ന് വിക്കറ്റിന് പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഇന്ത്യ, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച യുഎസ്എ ടീമിനെ പരാജയപ്പെടുത്തിയാണ് തുടങ്ങിയത്.
Summary: Reports suggest that the T20 World Cup clash between India and Pakistan, scheduled for the 15th of this month, is likely to proceed as planned. International Cricket Council (ICC) sources indicated that Pakistan is expected to reverse its decision to boycott the high-profile match.
It is understood that the Pakistan Cricket Board (PCB) has approached the ICC to discuss the matter. There are indications that Pakistan is withdrawing from its stance of not playing against the Indian team. This shift comes after the ICC demanded an explanation on how the 'force majeure' clause could be invoked to justify staying away from the match.
The ICC has informed Pakistan that boycotting the match could lead to severe consequences, including heavy financial penalties, loss of points, cancellation of the board's membership, and the loss of hosting rights for future tournaments.
Earlier, the Bangladesh Cricket Board (BCB) had refused to send its team to India citing security reasons. Consequently, the ICC replaced Bangladesh with Scotland in the tournament. To resolve the ongoing deadlock, BCB Chairman Aminul Islam Bulbul reached Lahore to hold discussions with PCB officials. The ICC, led by Jay Shah (son of Union Home Minister Amit Shah), is viewing Pakistan's actions with high gravity.
When Bangladesh withdrew citing security concerns, the ICC did not accept their reasoning. Instead, Scotland, who played in the qualifying rounds, was included in the main tournament. This move is expected to cause significant long-term losses for Bangladesh cricket.
With Scotland replacing Bangladesh, the group equations have shifted. It is certain that Pakistan will lose crucial points if they withdraw from the match against India. Currently, ICC representatives are camping in Lahore. The ICC maintains that Pakistan's arguments regarding 'security concerns' or 'lack of government permission' are technically unsustainable.
If they boycott the game, Pakistan will have to pay a massive fine. Missing matches will also adversely affect Pakistan's world rankings. Such repeated stances could even jeopardize Pakistan's ICC membership.
Sports sources indicate that the match is most likely to take place on February 15th in Colombo. Although the Pakistan Board has placed certain conditions before the ICC, they are expected to ultimately send the team for the match.
In the World Cup, both India and Pakistan secured victories in their opening matches after tough battles. While Pakistan defeated the Netherlands by three wickets, India started their campaign by defeating the USA—the team that had stunned Pakistan in the previous World Cup.


COMMENTS