ചെന്നൈ: എ ഐ എ ഡി എം കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം ഡി എം കെയിൽ ചേർന്നു. രാവിലെ ചെന്നൈയിലെ ഡി എം കെ...
ചെന്നൈ: എ ഐ എ ഡി എം കെയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം ഡി എം കെയിൽ ചേർന്നു. രാവിലെ ചെന്നൈയിലെ ഡി എം കെ ആസ്ഥാനത്തെത്തിയ ഒ പനീർ ശെൽവത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ഒ പി എസ് ഔദ്യോഗികമായി ഡി എം കെയിൽ അംഗമായത്
നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ പനീർ ശെൽവം ഡി എം കെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒ പി എസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്‌നാടിൻ്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡി എം കെയുടെ കണക്കുക്കൂട്ടൽ. തേവർ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലകളിൽ ഒ പി എസ്സിൻ്റെ സാന്നിധ്യം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും ഡി എം കെ നേതൃത്വം കരുതുന്നു.
Key Words : Former Tamil Nadu CM O Panneerselvam, DMK, MKStalin


COMMENTS