Former MLA M Murali passed away
തിരുവനന്തപുരം: മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1972 മുതല്‍ 1977 വരെ കെ.എസ്.യു ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം.മുരളി 1978 ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി.
1979 ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറിയും 80 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര എം.എല്‍.എയായി. അതേസമയം 2011ല്‍ കായംകുളത്ത് മത്സരിച്ച് പരാജയപ്പെട്ടു. അതേസമയം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചിട്ടുള്ളത് എം.മുരളിയാണ്.
Keywords: M Murali, Mavelikkara, MLA, Passed away


COMMENTS