After the approval to officially change the name of Kerala to ‘Keralam,’ a BJP MP demanding national capital be renamed Indraprastha
അഭിനന്ദ്
ന്യൂഡല്‍ഹി : കേരളത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിന് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ, രാജ്യതലസ്ഥാനത്തിന്റെ പേര് 'ഇന്ദ്രപ്രസ്ഥ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി കേന്ദ്രത്തിന് കത്തയച്ചു. നഗരത്തിന്റെ പുരാതന നാഗരിക സ്വത്വം പുനഃസ്ഥാപിക്കാനും ആധുനിക ഇന്ത്യയെ അതിന്റെ ചരിത്രപരമായ വേരുകളുമായി ബന്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം വാദിച്ചു.
മഹാഭാരതത്തില്‍ വിവരിച്ചിരിക്കുന്ന പുരാതന നഗരവുമായി ബന്ധപ്പെട്ട 'ഇന്ദ്രപ്രസ്ഥ' എന്ന പേര് തലസ്ഥാനത്തിന്റെ ആദ്യകാല നാഗരിക ഉത്ഭവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും എന്നാല്‍ 'ഡല്‍ഹി' എന്ന പേര് പില്‍ക്കാല ചരിത്രഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചാന്ദ്നി ചൗക്ക് എംപി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ കത്തില്‍ പറഞ്ഞു. പുരാതന നാമം പുനഃസ്ഥാപിക്കുന്നത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഇരിപ്പിടം മനുഷ്യരാശിയുടെ ഏറ്റവും പഴയ സാംസ്‌കാരിക പാരമ്പര്യങ്ങളിലൊന്നിലാണ് നിലകൊള്ളുന്നത് എന്നതിന്റെ പ്രതീകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ഡല്‍ഹിയെ ഇന്ദ്രപ്രസ്ഥ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഇന്ത്യയുടെ തലസ്ഥാനത്തിന്റെ നാഗരിക സ്വത്വം പുനഃസ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും. ഇത് ദേശീയ അഭിമാനം ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ പുരാതന പൈതൃകത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും,' ബിജെപി എംപി എഴുതി.
മുംബയ്, കൊല്‍ക്കത്ത, ചെന്നൈ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടി ചരിത്രപരമായ വിച്ഛേദനം തിരുത്തുക മാത്രമല്ല, മഹത്തായ നാഗരികതയുടെ പാരമ്പര്യം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള എന്നു പറയുന്നതിനു പകരം 'കേരളം' എന്നു പൂര്‍ണമായി പറയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതേസമയം, കേരളത്തിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കി മാറ്റണമെന്ന സമാനമായ ആവശ്യം എന്തുകൊണ്ടാണ് ഇപ്പോഴും പരിഗണിക്കാത്തതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. ബിജെപിക്ക് സംസ്ഥാനത്തിന്റെ പൈതൃകത്തോടോ ഭാഷയോടോ ബഹുമാനമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഇന്ദ്രപ്രസ്ഥവും ഡല്‍ഹിയും
ഇന്ദ്രപ്രസ്ഥം: മഹാഭാരത ഐതിഹ്യങ്ങള്‍ പ്രകാരം പാണ്ഡവര്‍ നിര്‍മ്മിച്ച നഗരമാണിത്. യമുനാ നദിക്കരയിലുള്ള ഖാണ്ഡവപ്രസ്ഥം എന്ന വനം വെട്ടിത്തെളിച്ചാണ് ഈ നഗരം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാവസ്തു ഗവേഷകര്‍ ഡല്‍ഹിയിലെ പുരാനാ കില നില്‍ക്കുന്ന ഭാഗമാണ് പണ്ടത്തെ ഇന്ദ്രപ്രസ്ഥമെന്ന് കരുതുന്നു.
ഡല്‍ഹി: 'ഡല്‍ഹി' എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല വാദങ്ങളുണ്ട്. ബിസി 50-ല്‍ ഈ പ്രദേശം ഭരിച്ചിരുന്ന ധില്ലു രാജാവില്‍ നിന്നാണ് ഈ പേര് വന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. പില്‍ക്കാലത്ത് മുസ്ലിം ഭരണാധികാരികളുടെ കാലത്താണ് 'ദെഹ്ലി' അല്ലെങ്കില്‍ ഡല്‍ഹി എന്ന പേര് കൂടുതല്‍ പ്രചാരത്തിലായത്.
'കേരളം'
മലയാളത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണ്. എന്നാല്‍ ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ഇത് 'കേരള' എന്നാണ് അറിയപ്പെടുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റണമെന്നാണ് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടത്. ഇത് ഭാഷാപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നീക്കമാണ്.
'ബംഗ്ല' എന്ന ആവശ്യം
പശ്ചിമ ബംഗാള്‍ എന്ന പേര് 'ബംഗ്ല' എന്നാക്കി മാറ്റാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാനങ്ങളുടെ പട്ടിക വരുമ്പോള്‍ 'ഡബ്‌ളിയു' എന്ന അക്ഷരത്തില്‍ തുടങ്ങുന്നതിനാല്‍ പശ്ചിമ ബംഗാള്‍ ഏറ്റവും അവസാനമാണ് വരുന്നത്. പേര് 'ബംഗ്ല' എന്നാക്കിയാല്‍ പട്ടികയില്‍ മുന്‍നിരയില്‍ എത്താം എന്ന ഭരണപരമായ കാര്യവും ഇതിന് പിന്നിലുണ്ട്.
പേര് മാറ്റങ്ങളുടെ നിയമവശം
ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരമാണ് ഒരു സംസ്ഥാനത്തിന്റെയോ നഗരത്തിന്റെയോ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളത്. ഇതിനായി സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് പരിശോധിച്ച് അംഗീകാരം നല്‍കണം. തുടര്‍ന്ന് പാര്‍ലമെന്റില്‍ നിയമം ഭേദഗതി ചെയ്യണം.
Summary: Shortly after the approval to officially change the name of Kerala to ‘Keralam,’ a BJP MP from Delhi has written to the Center demanding that the national capital be renamed ‘Indraprastha.’ He argued that this move would help restore the city's ancient civilizational identity and connect modern India with its historical roots.
Praveen Khandelwal, the MP from Chandni Chowk, stated in his letter that the name 'Indraprastha'—linked to the ancient city described in the Mahabharata—represents the capital's earliest civilizational origins, whereas 'Delhi' refers to a later historical period. He noted that restoring the ancient name would symbolize that the seat of the world's largest democracy stands upon one of humanity's oldest cultural traditions.
"Renaming Delhi as Indraprastha would be a historic step toward restoring the civilizational identity of India's capital. It will strengthen national pride and showcase India’s ancient heritage to the world," the BJP MP wrote.
He also cited examples of cities like Mumbai, Kolkata, Chennai, and Prayagraj, which underwent name changes. He opined that such steps not only correct historical disconnects but also reaffirm India's commitment to preserving the legacy of a great civilization.
This demand comes immediately after the Union Cabinet approved the state government's proposal to use the full name 'Keralam' instead of 'Kerala.' The decision was made in a meeting chaired by Prime Minister Narendra Modi. The Prime Minister stated that this reflects the aspirations of the people of the state.
Meanwhile, following the approval of Kerala's proposal, Chief Minister Mamata Banerjee questioned why the long-standing demand to change West Bengal's name to 'Bangla' is still not being considered. She accused the BJP of having no respect for the state's heritage or language.


COMMENTS