തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി എ, ഡി ആര്‍ കുടിശികയുടെ ആദ്യ ഗഡു നല്‍കാന്‍ ഉത്തരവായി. മൂന്ന് ശതമാനം ക...
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി എ, ഡി ആര്‍ കുടിശികയുടെ ആദ്യ ഗഡു നല്‍കാന്‍ ഉത്തരവായി. മൂന്ന് ശതമാനം കുടിശ്ശിക ഈ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനാണ് ഉത്തരവ്. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത കുടിശ്ശികയും നല്‍കും.
ഇതോടെ ഡി എ 22 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിച്ചു. വര്‍ധിപ്പിച്ച ഡി എയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കും. ബാക്കി മാര്‍ച്ചിലും നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
ഡി എ, ഡി ആര്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. 12-ാം ശമ്പള പരിഷ്‌കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Key Woords : Installment, DA, DR Arrears


COMMENTS