Film director Shamsudheen arrested in financial fraud case
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീനെയാണ് നിര്‍മ്മാതാവ് ആന്‍ സരിഗ ആന്റണിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിലാഷം സിനിമ 2.25 കോടി രൂപയുടെ കരാറിലാണ് തുടങ്ങിയതെന്നും എന്നാല്‍ 3.25 കോടിയായി ചെലവ് ഉയര്‍ന്നുവെന്നും നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നു.
മാത്രമല്ല സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അനുവാദമില്ലാതെ ഷംസുദ്ദീന്‍ കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കൊടുത്തുവെന്നും പരാതിയില്‍ പറയുന്നു.
97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടിയിലധികം രൂപയുടെ വ്യാപാര നഷ്ടവുമടക്കം ആകെ 4 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നത്.
Keywords: Abhilasham, Director, Financial fraud case, Police, Arrest



COMMENTS