ന്യൂഡൽഹി: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി മരിച്ചത് റഷ്യൻ ഭരണകൂടം നൽകിയ വിഷം മൂലമാണെന്ന ഗുരുതരമായ ആരോപണവുമായി അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ ര...
ന്യൂഡൽഹി: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി മരിച്ചത് റഷ്യൻ ഭരണകൂടം നൽകിയ വിഷം മൂലമാണെന്ന ഗുരുതരമായ ആരോപണവുമായി അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുന്നു. 2024 ഫെബ്രുവരിയിൽ ആർട്ടിക് ജയിലിൽ വച്ചായിരുന്നു നവാൽനിയുടെ അപ്രതീക്ഷിത മരണം.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ അഞ്ച് രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ റഷ്യയെ പ്രതിക്കൂട്ടിലാക്കിയത്. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ഡാർട്ട് ഫ്രോഗ് എന്ന ഇനം തവളകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എപ്പിബാറ്റിഡിൻ എന്ന മാരക വിഷമാണ് നവാൽനിയുടെ ശരീരത്തിൽ കണ്ടെത്തിയതെന്ന് ഈ രാജ്യങ്ങൾ അവകാശപ്പെടുന്നു.
നവാൽനിയുടെ ശരീരത്തിൽ നിന്നുള്ള സാമ്പിളുകൾ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ ഈ വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഇവർ വ്യക്തമാക്കി. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പാശ്ചാത്യ രാജ്യങ്ങളുടെ കുപ്രചരണമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയുടെ പക്കൽ ഇത്തരം വിഷമില്ലെന്നും അവർ വാദിക്കുന്നു.കെമിക്കൽ വെപ്പൺസ് കൺവെൻഷൻ ലംഘിച്ചതിന് റഷ്യക്കെതിരെ രാസായുധ നിരോധന സംഘടനയ്ക്ക് (OPCW) ഈ രാജ്യങ്ങൾ പരാതി നൽകിയിട്ടുണ്ട്.
2020-ലും നവാൽനിക്ക് നേരെ 'നോവിചോക്ക്' എന്ന മാരക വിഷപ്രയോഗം നടന്നിരുന്നു. അന്ന് ചികിത്സയ്ക്ക് ശേഷം റഷ്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ തടവിലാക്കുകയായിരുന്നു.
Key Words : European Countries, Alexei Navalny , Russian government, Poison


COMMENTS