DMK - DMDK alliance in Tamilnadu
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കം. ഡി.എം.കെയും അന്തരിച്ച നടന്‍ വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയും ഒരുമിക്കുന്നു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഡി.എം.ഡി.കെ നേതാവും വിജയ്കാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യം ഒദ്യോഗികമായി പ്രഖ്യാപിച്ചത്.
ദ്രാവിഡ മോഡല്‍ ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും തമിഴ്‌നാടിന്റെ സമഗ്രമായ പുരോഗതിക്കുമായി നമുക്ക് ഒരുമിച്ച് സഞ്ചരിക്കാമെന്ന് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രിയുമായുള്ള കൂടക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിജയകാന്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ സഖ്യം രൂപപ്പെടേണ്ടതായിരുന്നെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അവര്‍ കുറിച്ചു.
Keywords: Tamilnadu, DMK, DMDK, Alliance



COMMENTS