കൊച്ചി: ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി...
കൊച്ചി: ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഇതോടെ സ്പോണ്‍സർമാരില്‍ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം ആരംഭിക്കും. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്.
ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കാനുള്ള സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനാണ് നീക്കം.അയ്യപ്പസംഗമത്തില് പന്തലൊരുക്കിയതിലും അതിഥികൾക്ക് ഹോട്ടൽ മുറികള്‍ എടുത്തിനുമായി ഇനിയും ബോർഡ് നല്‍കാനുള്ളത് 4.35 കോടിലധികം രൂപയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകൾക്കാണ് ഇനിയും തുക നല്‍കാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. പന്തല്‍ തയാറാക്കിയ ഊരാളുങ്കലിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്സ്ട്രക്ഷന് നല്‍കാനുള്ളത് നാല് കോടി രൂപയാണ്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു.
Key Words : Global Ayyappa Sangamam, Audit Report


COMMENTS