Delhi excise case: Arvind Kejriwal & Manish Sisodia cleared of chages
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ക്ലീന്‍ ചിറ്റ്. ഡല്‍ഹി റൗസ് അവന്യൂ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. കേസന്വേഷിച്ച സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസില്‍ ഗൂഢാലോചനയ്‌ക്കോ കുറ്റം ചെയ്തതിനോ യാതൊരു തെളിവുമില്ലെന്നും ചൂണ്ടിക്കാട്ടി.
കേസില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരന്‍ റാവുവിന്റെ മകള്‍ കെ.കവിതയെയും കോടതി വെറുതെ വിട്ടു.
പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ കോടതി അവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പിഴവുകളും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വിധി വന്നതിനു പിന്നാലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അരവിന്ദ് കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Delhi excise case, Arvind Kejriwal, Manish Sisodia, Court



COMMENTS