കൊച്ചി: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് (ഷിംജിത വി.കെ.) കോഴിക...
കൊച്ചി: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് (ഷിംജിത വി.കെ.) കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാരോപണം ഉന്നയിച്ച വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനുവരി 21-നാണ് വടകര സ്വദേശിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. 21 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് കർശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി ഷിംജിത സഹകരിക്കുന്നുണ്ടെന്നും ഫോറൻസിക് ഫലം വരുന്നത് വരെ ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
താൻ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി ജാമ്യം ലഭിച്ച ശേഷം ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചു.
Key Words : Deepak's Suicide, Shimjita Mustafa, Bail


COMMENTS