CPM member joins in congress
തിരുവനന്തപുരം: സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദും സുഹൃത്തുക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.എം ബ്രാഞ്ച് അംഗം കൂടിയായിരുന്ന വിനോദ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
നേരത്തെ സഹോദരന്‍ വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ സി.പി.എം അടിച്ചുമാറ്റിയെന്ന ആരോപണവുമായി വിനോദ് രംഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് സി.പി.എം നീതി കാട്ടിയില്ലെന്നും അതിനാല്‍ ഇനി പാര്‍ട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും വിനോദ് പറഞ്ഞിരുന്നു.
Keywords: Congress, CPM, Fund fraud


COMMENTS