തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പച്ചക്കള്ളം വ്യാപകമായി പ്രച...
തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തി വി ഡി സതീശൻ. ഇതിൻ്റെ പേരിൽ വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. മന്ത്രിയുടെ അടുത്തു പോലും പ്രതിഷേധക്കാർ എത്തിയിട്ടില്ല. നാലോ അഞ്ചോ കെ എസ് യുക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ അപ്പോൾ തന്നെ പോലീസുകാർ കൊണ്ടുപോയി.
ആരോഗ്യ മന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധക്കാർ പോയിട്ടില്ല, ആരോഗ്യമന്ത്രിയാണ് കെ എസ് യുക്കാർക്ക് അടുത്തേക്ക് പാഞ്ഞടുത്തത്. സ്പീക്കർ ഈ ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്റെ പേരിൽ കോൺഗ്രസുകാരെരെ ആക്രമിക്കുന്നു. അവർ അഭിനയിക്കുകയായിരുന്നു. എന്തെങ്കിലും തെളിവ് ഹാജരാക്കാൻ വെല്ലുവിളിക്കുന്നു.
പ്രതിക്കൂട്ടിൽ നിൽക്കുന്ന ആരോഗ്യമന്ത്രി ഇതുകൊണ്ടൊന്നും രക്ഷപ്പെടാൻ പോകുന്നില്ല. ആടിനെ പട്ടിയാക്കുന്നു. ഭീഷണി കൊണ്ട് പിന്നോട്ട് പോകില്ല. അവരുടെ മേഖല ജാഥകൾ പൊളിഞ്ഞു പോയതുകൊണ്ട് പുതുയുഗ യാത്രയെ തെറ്റായ രീതിയിലേയ്ക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമം. എം വി ഗോവിന്ദൻ പച്ചക്കള്ളം പറയുകയാണെന്നും പ്രതിപക്ഷ നേതാവ്.
Key Words : CPM Leaders, Chief Minister, Health Minister Veena George, VD Satheesan.


COMMENTS