കൊച്ചി : കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിന് കേരള ഹൈക്കോടതി ഡിവിഷൻ ബ...
കൊച്ചി : കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ഇന്നലെ ചിത്രത്തിൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും സിനിമ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഈ ഉത്തരവ്.
സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ തീരുമാനം. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയിട്ടും സിംഗിള്‍ ബെഞ്ച് റിലീസ് സ്റ്റേ ചെയ്തിരുന്നു.
Key Words : Kerala Story


COMMENTS