തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയല്‍ സെല്‍ ചെയർമാനായിരുന്നു. കെ സുധാകരന്റെ വിശ്വസ്തനായ...
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയല്‍ സെല്‍ ചെയർമാനായിരുന്നു.
കെ സുധാകരന്റെ വിശ്വസ്തനായ ഇദ്ദേഹം ഇന്നലെ വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നല്‍കും.
അഡ്വ. കിഷോർ ബാബു യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. 2022ല്‍ കെ സുധാകരനാണ് ഇൻഡസ്ട്രിയല്‍ സെല്‍ ചെയർമാനായി നിയമിച്ചത്. കോണ്‍ഗ്രസ് പാർട്ടി വിടുന്നത് കെ സി വേണുഗോപാല്‍ കാരണമാണെന്നും കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയല്‍ കോണ്‍ക്ലേവില്‍ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു വെളിപ്പെടുത്തി.
Key Words : Congress, Adv. Kishore Babu , BJP


COMMENTS