കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനു പിന്നാലെ ആൺസുഹൃത്ത് സന്ദേശിനെയും (29) മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി...
കാസർകോട്:
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനു പിന്നാലെ ആൺസുഹൃത്ത് സന്ദേശിനെയും (29) മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശിയായ സന്ദേശിനെ കൂഡുലു മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഫെബ്രുവരി ഒൻപതിനാണ് വ്ലോഗറായ ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നുവും സന്ദേശും ഏറെനാളായി ഈ വീട്ടിൽ ഒന്നിച്ചായിരുന്നു താമസം.
ചിന്നുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണത്തെത്തുടർന്ന് കാസർകോട് ടൗൺ പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചിരുന്നെങ്കിലും അന്വേഷണം തുടരുന്നതിനിടെയാണ് സന്ദേശിന്റെ മരണം.
പരേതനായ നാരായണ നായ്ക് - സരോജ ദമ്പതികളുടെ മകനാണ് സന്ദേശ്. ഗൗതമി സഹോദരിയാണ്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


COMMENTS