ന്യൂഡൽഹി: 2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ ഇന്ത്യൻ സൈന്യവുമായി ഉണ്ടായ രക്തരൂഷിതമായ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ ചൈന രഹസ്യമായി ആണവ പരീക...
ന്യൂഡൽഹി: 2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ ഇന്ത്യൻ സൈന്യവുമായി ഉണ്ടായ രക്തരൂഷിതമായ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
ഗൽവാൻ സംഘർഷം നടന്ന് കൃത്യം ഏഴ് ദിവസത്തിന് ശേഷം, 2020 ജൂൺ 22-ന് ചൈന ഒരു ആണവ സ്ഫോടനം നടത്തിയതായി അമേരിക്ക ആരോപിക്കുന്നു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ സമ്മേളനത്തിലാണ് യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ഡിനാനോ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് സ്ഫോടനത്തിന്റെ തീവ്രത മറച്ചുവെക്കാൻ 'ഡീകപ്ലിംഗ്' എന്ന സാങ്കേതിക വിദ്യ ചൈന ഉപയോഗിച്ചതായും യുഎസ് പറയുന്നു. ചൈനയുടെ പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയിലുള്ള ലോപ് നൂർ പരീക്ഷണ കേന്ദ്രത്തിലാണ് ഈ സ്ഫോടനം നടന്നതെന്ന് കരുതപ്പെടുന്നു.
എന്നാൽ ചൈന ഈ ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്ക അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ബീജിംഗിന്റെ നിലപാട്. റഷ്യയുമായുള്ള ന്യൂ സ്റ്റാർട്ട് ആണവ കരാർ അവസാനിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഈ രഹസ്യ നീക്കം അമേരിക്ക പരസ്യമാക്കിയത് എന്നത് ശ്രദ്ധേയമാണ്.
Key Words : China, Secret Nuclear Test, India , America

COMMENTS