തിരുവനന്തപുരം : മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവദാനം നടത്തിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗി...
തിരുവനന്തപുരം : മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അവയവദാനം നടത്തിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളസമൂഹത്തിന് വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് അഞ്ച് പേർക്കായി ദാനം ചെയ്തത്.
ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് പോലീസ് സഹായത്തോടെ ഗ്രീൻ ചാനൽ ഒരുക്കി റോഡ് മാർഗമാണ് അവയവങ്ങൾ എത്തിച്ചത്.
ഈ കുഞ്ഞിന്റെ വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകിയ കുടുംബത്തിന്റെ തീരുമാനത്തെ ആദരിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികൾ നൽകാൻ തീരുമാനിച്ചത്.
Key Words : Kerala Chief Minister, Aalin Baby, Organ Transplant


COMMENTS