തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് ഇന്ന് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അവതരിപ്പിച്ചു. മേയർ വി.വി. രാജ...
തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് ഇന്ന് ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അവതരിപ്പിച്ചു. മേയർ വി.വി. രാജേഷ് ആമുഖ പ്രസംഗം നടത്തിയതിനെത്തുടർന്നാണ് ബജറ്റ് അവതരണം നടന്നത്.
20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന അടൽ കാന്റീനും അടൽ സൂപ്പർ മാർക്കറ്റും നഗരത്തിൽ ആരംഭിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ തൊഴിൽ കേന്ദ്രം സ്ഥാപിക്കും. മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകുന്നതിനായി 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
200 അത്യാധുനിക പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി 20 കോടി രൂപയും, ഓടകളുടെ വികസനത്തിന് 10 കോടി രൂപയും വകയിരുത്തി. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വികസിപ്പിക്കും.
അർഹരായ ഗുണഭോക്താക്കൾക്കായി കോർപ്പറേഷന്റെ സ്വന്തം ഭവന പദ്ധതിയും, തെരുവുനായ നിയന്ത്രണത്തിനായി പ്രത്യേക ഷെൽട്ടറുകളും ബജറ്റിൽ വിഭാവനം ചെയ്യുന്നു.
ദശാബ്ദങ്ങൾ നീണ്ട എൽഡിഎഫ് ഭരണത്തിന് ശേഷം 2025 ഡിസംബറിലാണ് ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചെടുത്തത്.
Key Words : BJP , Budget , Thiruvananthapuram Corporation


COMMENTS