ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സ്ഥിരീകരിച്ചു. രണ്ട് വനിതാ ച...
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സ്ഥിരീകരിച്ചു. രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇത് സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ആസിഫ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തി. സ്വന്തം താത്പര്യത്തിൽ ആണ് ഇവർ ബിഎൽഎയുടെ ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമത്തെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ സുരക്ഷാ സേനയ്‌ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ ഇതുവരെ 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു.
Key Words : Baloch Liberation Army, Balochistan


COMMENTS