തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ തൃശൂരും, ശോഭ സുരേന്ദ്രൻ പാലക്കാടും ജനവിധി തേടുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ നേതൃത്...
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ തൃശൂരും, ശോഭ സുരേന്ദ്രൻ പാലക്കാടും ജനവിധി തേടുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ നേതൃത്വം ഇവർക്ക് ഈ മണ്ഡലങ്ങളിൽ മത്സരിക്കാൻ നിർദ്ദേശം നൽകിയതായാണ് വിവരം.
തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ദേശീയ നേതൃത്വം പത്മജയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് അവർ പ്രതികരിച്ചിട്ടുമുണ്ട്. മുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ അവർ മത്സരിച്ചിരുന്നു. നേരത്തെ, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജയെ മത്സരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി കെ മുരളീധരനും രംഗത്തെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.
പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. പാലക്കാട് മത്സരിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ശോഭ സുരേന്ദ്രനും പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കായംകുളം മണ്ഡലവും ശോഭയ്ക്കായി പരിഗണനയിലുണ്ട്.
രാജീവ് ചന്ദ്രശേഖർ നേമത്തും, വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിച്ചേക്കും.
കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും, കുമ്മനം രാജശേഖരൻ ആറന്മുളയിലും ജനവിധി തേടാൻ സാധ്യതയുണ്ട്.
ബിജെപി സംസ്ഥാന സമിതി തയ്യാറാക്കിയ ഈ സാധ്യതാ പട്ടിക ഇനി കേന്ദ്ര പാർലമെൻ്ററി ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. അവസാനഘട്ടത്തിൽ പട്ടികയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
Key Words : Assembly Elections, Report, Padmaja Venugopal, Shobha Surendran, Palakkad, Thrissur

COMMENTS