കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയ...
കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളും ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ 20 വര്‍ഷം ഉണ്ടായത് പോലെ ആരെങ്കിലുമായും സഖ്യം സംസ്ഥാനത്ത് ഉണ്ടാക്കേണ്ടതുണ്ടോ എന്നതില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഒറ്റ ചോദ്യമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയതെന്നാണ് വിവരം.
യോഗം നടക്കവെ ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാറിനോടും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹമ്മദ് മിറിനോടും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു. വാഗ്ദാനം ഒന്നുമില്ല എന്നായിരുന്നു ഇരുവരുടെയും മറുപടി. 'പിന്നെ എന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത്?'എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ഇതോടെയാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.
Key Words : Assembly Elections, Congress, Bengal, Rahul Gandhi


COMMENTS