Case against Dr.Lalithambika
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഡോ.ലളിതാംബികയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബികയ്‌ക്കെതിരെ ചികിത്സാപ്പിഴവിനും അനാസ്ഥയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്.
അഞ്ചു വര്‍ഷം മുന്‍പാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ചത്. വര്‍ഷങ്ങളോളം വേദന അനുഭവിച്ച ഉഷ കഴിഞ്ഞ ദിവസം സ്‌കാനിങ്ങിലൂടെയാണ് കത്രിക വയറ്റില്‍ ഇരിക്കുന്ന വിവരം അറിഞ്ഞത്.
അതേസമയം വിഷയത്തില്‍ ഡോ.ലളിതാംബകയുടെ വിശദീകരണം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വയറിനുള്ളില്‍ 50 വര്‍ഷം കത്രിക ഇരുന്നാലും കുഴപ്പമില്ലെന്നും സുരക്ഷിതമാണെന്നും അവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാത്രമല്ല ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ജീവനക്കാരുടെ കുറവാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്നും പറഞ്ഞു. ഇതിനെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തുകയും അതിന് പിന്നാലെ ഡോ.ലളിതാംബകയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Keywords: Alappuzha medical college issue, Dr.Lalithambika, Case, Police


COMMENTS