കോട്ടയം: ഓർത്തഡോക്സ് സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് ഒരുങ്ങുന്നു. നീണ്ട 8 വർഷങ്ങൾക്ക് ശേഷം മാർച്ച് 27ന് സഭാ ആസ്ഥാനമായ ദേവലോകത്തു വച്ചാണ് കൂദാ...
കോട്ടയം: ഓർത്തഡോക്സ് സഭ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് ഒരുങ്ങുന്നു. നീണ്ട 8 വർഷങ്ങൾക്ക് ശേഷം മാർച്ച് 27ന് സഭാ ആസ്ഥാനമായ ദേവലോകത്തു വച്ചാണ് കൂദാശ നടക്കുക. കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ മുഖ്യ കാർമികത്വം വഹിക്കും.
ഇതിനുള്ള ഒരുക്കങ്ങൾ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വിലയിരുത്തി. സഭയുടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ മാമോദിസാ, പള്ളികളുടെ കൂദാശ എന്നിവയ്ക്കായാണ് ഈ വിശുദ്ധതൈലം ഉപയോഗിക്കുന്നത്.
മാർച്ച് 27ന് നടക്കുന്നത് സഭാചരിത്രത്തിലെ 11ാം മൂറോൻ കൂദാശയാണ്. ഇത് 5-ാം തവണയാണ് ദേവലോകം അരമന ചാപ്പൽ ഇതിനായി വേദിയാകുന്നത്. ഇതിന് മുൻപ് 2018 ൽ ആണ് മൂറോൻ കൂദാശ നടന്നത്.
Key Words : Orthodox Church, Holy Myron Mass


COMMENTS