ന്യൂഡൽഹി: ഫെബ്രുവരി 9-ന് യുഎസും ബംഗ്ലാദേശും കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72...
ന്യൂഡൽഹി: ഫെബ്രുവരി 9-ന് യുഎസും ബംഗ്ലാദേശും കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂർ മുൻപാണ് കരാർ ഒപ്പുവെക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. കരാറിന്റെ നിബന്ധനകളെക്കുറിച്ചുള്ള രഹസ്യസ്വഭാവം കാരണം ഈ ഇടപാട് വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്.
ഏപ്രിൽ 2025-ൽ ബംഗ്ലാദേശിന് മേൽ 37 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ തീരുവകൾ 35 ശതമാനമായും പിന്നീട് ഓഗസ്റ്റിൽ 20 ശതമാനമായും കുറച്ചു. പുതിയ കരാറോടെ യുഎസ് തീരുവ 15 ശതമാനമായി കുറയ്ക്കുമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നു.
ഇന്ത്യയ്ക്ക് തുല്യമായതോ മെച്ചപ്പെട്ടതോ ആയ നിബന്ധനകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ വിപണി വിഹിതം നഷ്ട്‌ടപ്പെടുമെന്ന് ബംഗ്ലാദേശ് ഭയക്കുന്നു, കാരണം അവരുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും യുഎസിലേക്കുള്ള തുണി കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ബംഗ്ലാദേശിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 90 ശതമാനത്തോളം വരുമിത്. ബംഗ്ലാദേശിലെ വസ്ത്രവ്യവസായം സമ്പദ് വ്യവസ്ഥയുടെ 20% ത്തോളം വരും.
Key Words : India, Bangladesh, Trade Deal, US


COMMENTS